Basic Expressions, Words and Sentences
| ഇത് എന്റെ പുസ്തകമാണ് | This is my book. |
| ഇവ എന്റെ പുസ്തകങ്ങളാണ് | These are my books. |
| ഇത് അവന്റെ ബാഗാണ് | This is his bag. |
| ഇത് അവളുടെ ബാഗാണ് | This is her bag. |
| ഇത് മേരിയുടെ പേനയാണ് | This is Mary’s pen. |
| ഇത് മേരിയുടെ വീടാണ് / ഇതാണ് മേരിയുടെ വീട് | This is the house of Mary. |
| ഇതൊരു തത്തയാണ് | It is a parrot. |
| ഇതിന് പച്ച നിറമാണ് | It is green. |
| ഇത് അവരുടെ തത്തയാണ് | It is their parrot. |
| ഇത് ഹെലന്റെ തത്തയാണ് | It is Helen’s parrot. |
| ആൻ ഒരു വിദ്യാർത്ഥിനിയാണ് | Ann is a student. |
| ഞാൻ സ്വയം സിൽഹെറ്റി പഠിച്ചു / ഞാൻ സ്വയമാണ് സിൽഹെറ്റി പഠിച്ചത് | I learned Sylheti myself. |
| ഞങ്ങൾ സ്വയം സിൽഹെറ്റി പഠിച്ചു | We learned Sylheti ourselves. |
| അവൻ സ്വയം സിൽഹെറ്റി പഠിച്ചു | He learned Sylheti himself. |
| അവൾ സ്വയം സിൽഹെറ്റി പഠിച്ചു | She learned Sylheti herself. |
| അവർ സ്വയം സിൽഹെറ്റി പഠിച്ചു | They learned Sylheti themselves. |
| എന്തോ നടക്കുന്നുണ്ട് | Something is happening. |
| ഒന്നും നടക്കുന്നില്ല | Nothing is happening. |
| ഒരാൾക്ക് പോകാൻ കഴിയും | One person can go. |
| ആർക്കും പോകാൻ കഴിയില്ല | No one can go. |
| എല്ലാവരും പോകുന്നു | All are going. |
| ചിലർ പോകുന്നു | Some are going. |
| ഓരോരുത്തർക്കും പോകാം | Each one may go. |
| എല്ലാവർക്കും പോകാം | Everyone may go. |
| നിങ്ങളുടെ പേരെന്താണ്? | What is your name? |
| എന്റെ പേര് സന്ദീപ് എന്നാണ് | My name is Sandeep. |
| ഞാൻ ഒരു വിദ്യാർത്ഥിയാണ് | I am a student. |
| അവൻ വളരെ സന്തോഷവാനാണ് | He is very happy. |
| അവർ സന്തോഷവാന്മാരാണ് | They are happy. |
| ഞാൻ ബസ്സിലാണ് സ്കൂളിൽ പോകുന്നത് | I go to school by bus. |
| ഞാൻ ജോൺ അല്ല | I am not John. |
| എനിക്ക് ജോണിനെ അറിയാം | I know John. |
| നിങ്ങൾക്ക് ഇത് ഇഷ്ടമാകുമെന്ന് ഞാൻ കരുതുന്നു | I hope you like it. |
| അവൻ അതിന്റെ പകുതി എടുത്തു | He took half of it. |
| ഞാൻ എന്റെ അധ്യാപകരെ ബഹുമാനിക്കുന്നു | I respect my teachers. |
| എന്റെ കയ്യിൽ പണമില്ല | I don’t have money. |
| എനിക്കൊരു വലിയ വീടുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു | I wish I had a big house. |
| ഈ കാർ വാങ്ങാൻ ഞാൻ സമ്മതിക്കുന്നു | I agree to buy this car. |
| നന്ദി / നിങ്ങൾക്ക് നന്ദി | Thank you. |
| നിങ്ങൾ കേരളത്തിൽ പോയിട്ടുണ്ടോ? | Have you been to Kerala? |
| കേരളത്തെക്കുറിച്ച് എനിക്ക് പറഞ്ഞുതരാൻ കഴിയുമോ? | Can you tell me about Kerala? |
| നിങ്ങൾക്ക് കേരളത്തിലേക്കുള്ള യാത്ര ഇഷ്ടപ്പെട്ടോ? | Did you like the trip to Kerala? |
| ഒരു വർഷത്തിനുശേഷം ഞാൻ ഇവിടേക്ക് തിരിച്ചുവന്നു. | I have come back here after an year. |
| നിങ്ങൾ ഇവിടെ നിന്ന് എവിടേക്കാണ് പോയത്? | Where did you go from here? |
| ആദ്യം ഞാൻ മുംബൈയിൽ പോയി | First I went to Mumbai. |
| പിന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോയി | Then I went to Trivandrum. |
| മുംബൈയിൽ നിങ്ങൾ എന്താണ് ചെയ്തത്? | What did you do in Mumbai? |
| മുംബൈയിൽ നിങ്ങൾ എവിടെയാണ് താമസിച്ചത്? | Where did you stay in Mumbai? |
| ഞാൻ അന്ധേരിയിലാണ് താമസിച്ചത് | I stayed in Andheri. |
| നിങ്ങൾ ഉച്ചഭക്ഷണം കഴിച്ചോ? | Have you had lunch? |
| നിങ്ങൾ എനിക്കൊരു പേന തരുമോ? | Will you give me a pen? |
| നിങ്ങൾക്ക് എനിക്കൊരു പേന തരാൻ കഴിയുമോ? | Can you give me a pen? |
| നിങ്ങൾ എനിക്കൊരു പേന തന്നിട്ടുണ്ടോ? | Have you given me a pen? |
| നിങ്ങൾ എനിക്കൊരു പേന തന്നോ? | Did you give me a pen? |
| എനിക്ക് മാമ്പഴം ഇഷ്ടമാണ് | I like mango. |
| എനിക്ക് മാമ്പഴം ഇഷ്ടമല്ല | I don’t like mango. |
| എനിക്ക് മാമ്പഴം കഴിക്കാൻ ഇഷ്ടമാണ് | I love to eat mango. |
| നിങ്ങൾക്ക് ഈ വീടിന്റെ വാടക കിട്ടുന്നുണ്ടോ? | Are you getting rent for this house? |
| എനിക്ക് ഈ മാസത്തെ വാടക കിട്ടി | I have got rent for this month. |
| നിങ്ങൾ ഏത് ബസ്സിനാണ് കാത്തുനിൽക്കുന്നത്? | Which bus are you waiting for? |
| ആ പുസ്തകം തന്നെയാണോ അത്? | Is it the same book? |
| ഞാൻ തിരിച്ചുവരുന്നതുവരെ ദയവായി കാത്തിരിക്കുക | Please wait till I come back. |
| ജോർജ് എവിടെ? | Where is George? |
| അവൻ കൊച്ചിയിൽ പോയിരിക്കുകയാണ് | He has gone to Kochi. |
| ജോർജിന് എങ്ങനെയുണ്ട്? | How is George? |
| അവന് സുഖമാണ്. | He is well. |
| ജോർജിന് എന്തുപറ്റി? | What happed to George? |
| നിങ്ങൾക്ക് എത്ര വെള്ളം ആവശ്യമുണ്ട്? | How much water do you need? |
| ഞാൻ ഒരു മാമ്പഴം കഴിച്ചിട്ടുണ്ട് | I have eaten a mango. |
| രാമു ഒരു മാമ്പഴം കഴിച്ചിട്ടുണ്ട് | Ramu has eaten a mango. |
| രാമു ഒരു മാമ്പഴം കഴിച്ചിരുന്നു | Ramu had eaten a mango. |
| രാമു ഒരു മാമ്പഴം കഴിച്ചുകൊണ്ടിരിക്കുകയാണ് | Ramu has been eating a mango. |
| രാമു ഒരു മാമ്പഴം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു | Ramu had been eating a mango. |
| രാമു ഒരു മാമ്പഴം കഴിക്കുകയായിരുന്നു | Ramu was eating a mango. |
| രാമു ഒരു മാമ്പഴം കഴിക്കും | Ramu will eat a mango. |
| രാമു ഒരു മാമ്പഴം കഴിച്ചുകൊണ്ടിരിക്കുകയാവും | Ramu will be eating a mango. |
| നിങ്ങൾക്ക് സുഖമാണോ? | How are you? |
| എനിക്ക് സുഖമാണ് | I am fine. |
| ദയവായി നിങ്ങൾക്ക് അവിടെ ഇരിക്കാൻ കഴിയുമോ? | Can you please sit there? |
| നിങ്ങൾ ഏത് പുസ്തകമാണ് തിരയുന്നത്? | Which book are you looking for? |
| സ്കൂൾ എവിടെയാണ്? | Where is the school? |
| അത് അധികം ദൂരെയല്ല | It is not very far. |
| നിങ്ങൾക്ക് ഇടത്തോട്ട് തിരിയാൻ കഴിയുമോ? | Can you turn left? |
| നിങ്ങൾ വലത്തോട്ട് തിരിയുമോ? | Will you turn right? |
| നിങ്ങൾ നേരെ പോകണം. | You have to go straight. |
| ഞാൻ ഈ പുസ്തകം വാങ്ങി | I bought this book. |
| നിങ്ങൾ പിന്നീട് തിരിച്ചുവരുമോ? | Will you come back later? |
| ജോർജിന് പൂക്കൾ ഇഷ്ടമാണ് | George likes flowers. |
| ഞാൻ ജർമ്മനിയിലേക്ക് പോകുകയാണ്. | I am going to Germany. |
| എനിക്ക് സുഖമില്ലാത്തതിനാൽ ഞാൻ ഫാമിലേക്ക് പോകുന്നില്ല. | I am not going to farm because I am ill. |
| അവർ വൈകുന്നേരം ഇവിടെയെത്തും. | They will reach here in the evening. |
| അവൻ കഥ വായിക്കുകയാണ്. | He is reading the story. |
| ഇത് അവന്റെ പുസ്തകമാണ്. | This is his book. |
| നിങ്ങൾ രാവിലെ നേരത്തെ എഴുന്നേൽക്കാറുണ്ടോ? | Do you get up early in the morning? |
| സമയം എത്രയായി? | What time is it? |
| നിങ്ങൾ എവിടെ നിന്നാണ്? | Where are you from? |
| നിങ്ങൾ എവിടെയാണ് താമസിക്കുന്നത്? | Where do you live? |
| നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയുമോ? | Can you help me? |
| എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയുമോ? / ഞാൻ നിങ്ങളെ സഹായിക്കട്ടെയോ? | Can I help you? |
| ഇതിന് എത്ര രൂപയാകും? | How much does it cost? |
| നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? | Do you understand? |
| നിങ്ങൾക്ക് അതൊന്നുകൂടി പറയാൻ കഴിയുമോ? | Can you say that again? |
| നിങ്ങൾക്ക് പതുക്കെ സംസാരിക്കാൻ കഴിയുമോ? | Can you speak slowly? |
| എനിക്ക് എവിടെയാണ് ഒരു ഹോട്ടൽ കണ്ടെത്താൻ കഴിയുക? | Where can I find a hotel? |
| അതെ | Yes |
| അല്ല / ഇല്ല | No |
| ചിലപ്പോൾ | Maybe |
| എപ്പോഴും | Always |
| ഒരിക്കലുമില്ല | Never |
| തീർച്ചയായും | Of course |
| പ്രശ്നമില്ല | No problem. |
| എനിക്ക് മനസ്സിലാകുന്നില്ല. | I don’t understand. |
| എനിക്കറിയില്ല. | I don’t know. |
| ക്ഷമിക്കണം, ഞാൻ ഫ്രഞ്ച് സംസാരിക്കാറില്ല. | I’m sorry, I don’t speak French. |
| എനിക്ക് വഴിതെറ്റി | I’m lost. |
| എന്റെ ഫ്രഞ്ച് മോശമാണ്. | My French is bad. |
| എനിക്ക് ന്യൂയോർക്കിലേക്ക് ഒരു ടിക്കറ്റ് വേണം | I need a ticket to New York. |
| എനിക്കൊരു ടിക്കറ്റ് വേണം | I want a ticket. |
| പിന്നെ കാണാം. | See you later. |
| നാളെ കാണാം. | See you tomorrow. |
| എന്താണ് കാര്യം? / എന്തുപറ്റി? | What’s the matter? |
| എന്താണ് നടക്കുന്നത്? | What’s happening? |
| എനിക്ക് വിശക്കുന്നു | I’m hungry. |
| എനിക്ക് ദാഹിക്കുന്നു. | I’m thirsty. |
| എന്റെ കയ്യിൽ ടിക്കറ്റുണ്ട്. | I have a ticket. |
| ഞാൻ മറന്നുപോയി. | I forgot. |
| അഭിനന്ദനങ്ങൾ | Congratulations. |
| ഞാൻ ഇപ്പോൾ പോകണം. | I must go now. |
| നമുക്ക് പോകാം | Let’s go. |
| വളരെ നല്ലത് | Very good. |
| നല്ലത് | Good |
| മോശം | Bad |
| കുഴപ്പമില്ല | Not bad. |
| എനിക്ക് പോകണം. | I have to go. |
| ഞാൻ ഡൽഹിയിലാണ് താമസിക്കുന്നത് / ഞാൻ ഡൽഹിയിൽ താമസിക്കുന്നു | I live in Delhi |
| എനിക്ക് 40 വയസ്സായി. | I am 40 years old. |
| എന്നോട് ക്ഷമിക്കണം. | I’m sorry. |
| പൂച്ച എവിടെ? | Where is the cat? |
| പൂച്ചകൾ എവിടെ? | Where are the cats? |
| പൂച്ച ഇതാ ഇവിടെയുണ്ട്. | Here is the cat. |
| പൂച്ചകൾ ഇതാ ഇവിടെയുണ്ട്. | Here are the cats. |
| അത് അവിടെയുണ്ട്. | There it is. |
| അവിടെയൊരു മരമുണ്ട്. | There is a tree. |
| അവിടെ മരങ്ങളുണ്ട്. | There are trees. |
| അവിടെയൊരു മരമുണ്ടായിരുന്നു. | There was a tree. |
| അവിടെ മരങ്ങളുണ്ടായിരുന്നു. | There were trees. |
| നിങ്ങൾ ഇത് ഫ്രഞ്ചിൽ എങ്ങനെയാണ് പറയുന്നത്? | How do you say it in French? |
| അതെന്താണ്? | What is that? |
| സാരമില്ല. | It doesn’t matter. |
| ഞാൻ ക്ഷീണിതനാണ് | I’m tired. |
| എനിക്ക് സുഖമില്ല | I’m sick. |
| എനിക്ക് വിശക്കുന്നു | I’m hungry. |
| എനിക്ക് ദാഹിക്കുന്നു | I’m thirsty. |
| ഞാൻ കാര്യമാക്കുന്നില്ല / എനിക്ക് പ്രശ്നമില്ല. | I don’t care. |
| വിഷമിക്കേണ്ട! | Don’t worry. |
| കുഴപ്പമില്ല. | It’s alright. |
| അഭിനന്ദനങ്ങൾ! | Congratulations. |
| ഞാൻ നിന്നെ സ്നേഹിക്കുന്നു. | I love you. |
| എന്തൊക്കെയുണ്ട് പുതിയ വിശേഷങ്ങൾ? | What’s new? |
| അധികം ഒന്നുമില്ല. | Not much. |
| നിങ്ങൾക്ക് സുഖമാണോ? | How are you? |
| നിങ്ങളുടെ പേരെന്താണ്? | What’s your name? |
| നിങ്ങൾ എത്ര മണിക്കാണ് തുറക്കുന്നത്? | What time do you open? |
| ഇതാ എന്റെ പുസ്തകം. | Here is my book. |
| നിങ്ങൾക്ക് നാളെ അത് അയക്കാൻ കഴിയുമോ? | Could you send it tomorrow? |
| ബസ് എപ്പോഴാണ് വരുന്നത്? | When will the bus arrive? |
| നിങ്ങളുടെ കയ്യിൽ ഇതിലും ചെറുതുണ്ടോ? | Do you have a smaller one? |
| നിങ്ങളുടെ കയ്യിൽ ഇതിലും വലുതുണ്ടോ? | Do you have a bigger one? |
| അവനെ ഒന്ന് വിളിക്കാമോ? | Could you please call him? |
| പെട്ടി എടുക്കാൻ ഒന്ന് സഹായിക്കാമോ? | Could you help me carry my box? |
| ഇവ എന്റെ ബാഗുകളാണ്. | These are my bags. |
| ദയവായി ജനൽ അടയ്ക്കുക. | Please close the window. |
| ദയവായി ഇവിടെ നിർത്തുക. | Please stop here. |
| ഇതെന്താ ഇത്രയും കൂടുതൽ? | Why is it so much? |
| ഞാൻ ജർമ്മനിയിൽ നിന്നാണ്. | I am from Germany. |
| മുറിക്ക് എത്രയാണ്? | How much is the room? |
| നിങ്ങൾക്ക് എത്ര വയസ്സായി? | How old are you? |
| എനിക്ക് 25 വയസ്സായി. | I’m 25 years old. |
| അതെ, ഞാൻ കുറച്ച് സംസാരിക്കും. | Yes, I speak a bit. |
| ഇല്ല, ഞാൻ ഫ്രഞ്ച് സംസാരിക്കാറില്ല. | No, I don’t speak French. |
| എങ്ങനെയുണ്ട്? | How do you do? |
| എനിക്ക് സുഖമാണ്, നന്ദി. | I’m fine, thank you. |
| പിന്നെ കാണാം | See you later. |
| ഇതിനർത്ഥമെന്താണ്? | What does it mean? |
| ഞാൻ ജർമ്മനിയിൽ നിന്നാണ് | I’m from Germany. |
| ദയവായി എനിക്കൊരു പേന തരൂ | Please give me a pen. |
| നന്ദി | Thank you. |
| ക്ഷമിക്കണം | Excuse me. |
| ഒരു മിനിറ്റ് മാത്രം / ഒറ്റ മിനിറ്റ് | Just one minute. |
| മുംബൈയിലേക്കുള്ള ടിക്കറ്റിന് എത്രയാണ്? | How much is a ticket to Mumbai? |
| ഈ ട്രെയിൻ എങ്ങോട്ടാണ് പോകുന്നത്? | Where does this train go? |
| ഈ ബസ് മുംബൈയിൽ നിർത്താറുണ്ടോ? / ഈ ബസ് മുംബൈയിൽ നിർത്തുമോ? | Does this bus stop in Mumbai? |
| മുംബൈയിലേക്കുള്ള ബസ് എപ്പോഴാണ് പുറപ്പെടുന്നത്? | When does the bus for Mumbai leave? |
| ഈ ബസ് എപ്പോഴാണ് മുംബൈയിൽ എത്തുന്നത്? | When will this bus arrive in Mumbai? |
| ഞാൻ എങ്ങനെയാണ് മുംബൈയിൽ എത്തുക? | How do I get to Mumbai? |
| മുംബൈയിലേക്കുള്ള വഴി എനിക്ക് പറഞ്ഞു തരാൻ കഴിയുമോ? | Can you tell me the way to Mumbai? |
| ഇടത്തോട്ട് തിരിയുക. | Turn left. |
| വലത്തോട്ട് തിരിയുക. | Turn right. |
| നേരെ മുന്നോട്ട് | straight ahead. |
| നിങ്ങളുടെ കയ്യിൽ ഒഴിവുള്ള മുറികളുണ്ടോ? | Do you have any rooms available? |
| എനിക്ക് അടുക്കളയിൽ നോക്കാൻ കഴിയുമോ? / ഞാൻ അടുക്കളയിൽ ഒന്ന് നോക്കിക്കോട്ടെ? | Can I look in the kitchen? |
| എനിക്ക് കുറച്ചു വെള്ളം കിട്ടുമോ? | May I have some water? |
| ഒന്നുകൂടി തരാമോ. | One more, please. |
| നിങ്ങൾ ഈ മുറി എടുക്കുന്നുണ്ടോ? | Would you take this room? |
| എനിക്ക് താല്പര്യമില്ല. | I’m not interested. |
| ശരി, ഞാൻ അതെടുക്കാം. | OK, I’ll take it. |
| എനിക്കൊരു ബാഗ് തരാൻ കഴിയുമോ? | Can I have a bag? |
| എനിക്ക് നിങ്ങളുടെ ഫോൺ ഉപയോഗിക്കാൻ കഴിയുമോ? | Can I use your phone? |
| നിങ്ങളുടെ ജോലിയെന്താണ്? | What is your job? |
| മുംബൈ എത്ര ദൂരത്താണ്? | How far is Mumbai? |
| നിങ്ങൾക്ക് ഇതൊന്ന് എഴുതാൻ കഴിയുമോ? | Could you write this down? |
| ഇതെന്താണ്? | What is this? |
| നിങ്ങൾക്ക് ഇതിലും കുറഞ്ഞതുണ്ടോ? | Do you have anything cheaper? |
| നിങ്ങൾക്ക് ചായ ഇഷ്ടമാണോ? | Do you like tea? |
| ഏതാണ് മികച്ച പുസ്തകം? | Which is the best book? |
| എനിക്ക് പൂച്ചകളെ ഇഷ്ടമല്ല. | I don’t like cats. |
| എനിക്ക് ഡൽഹിയിൽ പോകണം | I’d like to go to Delhi. |
| കുറച്ചുകൂടി പതുക്കെ, ദയവായി | More slowly, please. |
| നിങ്ങൾ എന്താണ് ചെയ്യുന്നത്? | What are you doing? |
| നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കുമോ? | Do you speak English? |
| ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്ന ആരെങ്കിലുമുണ്ടോ? | Is there someone here who speaks English? |
| ഞാൻ ഹിന്ദി സംസാരിക്കും | I speak Hindi. |
| ഞാൻ ഹിന്ദി സംസാരിക്കാറില്ല. | I don’t speak Hindi. |
| എനിക്ക് ഹിന്ദി സംസാരിക്കാൻ കഴിയില്ല | I can’t speak Hindi. |
| ഞാൻ കുറച്ച് ഹിന്ദി സംസാരിക്കും. | I speak some Hindi. |
| എനിക്ക് മനസ്സിലാകുന്നില്ല. | I don’t understand. |
| കുറച്ചുകൂടി പതുക്കെ സംസാരിക്കുക / കുറച്ചുകൂടി പതുക്കെ സംസാരിക്കൂ. | Speak more slowly. |
Improve Listening Skill in English – British Council
Improve Reading Skill in English-British Council
Improve Writing Skill in English – British Council
Improve Writing Skill in English – University of Cambridge