Learn English Through Malayalam – Language Passion

Basic Expressions, Words and Sentences

Listen Audio

ഇത് എന്റെ പുസ്തകമാണ്This is my book.
ഇവ എന്റെ പുസ്തകങ്ങളാണ്These are my books.
ഇത് അവന്റെ ബാഗാണ്This is his bag.
ഇത് അവളുടെ ബാഗാണ്This is her bag.
ഇത് മേരിയുടെ പേനയാണ്This is Mary’s pen.
ഇത് മേരിയുടെ വീടാണ് / ഇതാണ് മേരിയുടെ വീട്This is the house of Mary.
ഇതൊരു തത്തയാണ്It is a parrot.
ഇതിന് പച്ച നിറമാണ്It is green.
ഇത് അവരുടെ തത്തയാണ്It is their parrot.
ഇത് ഹെലന്റെ തത്തയാണ്It is Helen’s parrot.
ആൻ ഒരു വിദ്യാർത്ഥിനിയാണ്Ann is a student.
ഞാൻ സ്വയം സിൽഹെറ്റി പഠിച്ചു / ഞാൻ സ്വയമാണ് സിൽഹെറ്റി പഠിച്ചത്I learned Sylheti myself.
ഞങ്ങൾ സ്വയം സിൽഹെറ്റി പഠിച്ചുWe learned Sylheti ourselves.
അവൻ സ്വയം സിൽഹെറ്റി പഠിച്ചുHe learned Sylheti himself.
അവൾ സ്വയം സിൽഹെറ്റി പഠിച്ചുShe learned Sylheti herself.
അവർ സ്വയം സിൽഹെറ്റി പഠിച്ചുThey learned Sylheti themselves.
എന്തോ നടക്കുന്നുണ്ട്Something is happening.
ഒന്നും നടക്കുന്നില്ലNothing is happening.
ഒരാൾക്ക് പോകാൻ കഴിയുംOne person can go.
ആർക്കും പോകാൻ കഴിയില്ലNo one can go.
എല്ലാവരും പോകുന്നുAll are going.
ചിലർ പോകുന്നുSome are going.
ഓരോരുത്തർക്കും പോകാംEach one may go.
എല്ലാവർക്കും പോകാംEveryone may go.
നിങ്ങളുടെ പേരെന്താണ്?What is your name?
എന്റെ പേര് സന്ദീപ് എന്നാണ്My name is Sandeep.
ഞാൻ ഒരു വിദ്യാർത്ഥിയാണ്I am a student.
അവൻ വളരെ സന്തോഷവാനാണ്He is very happy.
അവർ സന്തോഷവാന്മാരാണ്They are happy.
ഞാൻ ബസ്സിലാണ് സ്കൂളിൽ പോകുന്നത്I go to school by bus.
ഞാൻ ജോൺ അല്ലI am not John.
എനിക്ക് ജോണിനെ അറിയാംI know John.
നിങ്ങൾക്ക് ഇത് ഇഷ്ടമാകുമെന്ന് ഞാൻ കരുതുന്നുI hope you like it.
അവൻ അതിന്റെ പകുതി എടുത്തുHe took half of it.
ഞാൻ എന്റെ അധ്യാപകരെ ബഹുമാനിക്കുന്നുI respect my teachers.
എന്റെ കയ്യിൽ പണമില്ലI don’t have money.
എനിക്കൊരു വലിയ വീടുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുI wish I had a big house.
ഈ കാർ വാങ്ങാൻ ഞാൻ സമ്മതിക്കുന്നുI agree to buy this car.
നന്ദി / നിങ്ങൾക്ക് നന്ദിThank you.
നിങ്ങൾ കേരളത്തിൽ പോയിട്ടുണ്ടോ?Have you been to Kerala?
കേരളത്തെക്കുറിച്ച് എനിക്ക് പറഞ്ഞുതരാൻ കഴിയുമോ?Can you tell me about Kerala?
നിങ്ങൾക്ക് കേരളത്തിലേക്കുള്ള യാത്ര ഇഷ്ടപ്പെട്ടോ?Did you like the trip to Kerala?
ഒരു വർഷത്തിനുശേഷം ഞാൻ ഇവിടേക്ക് തിരിച്ചുവന്നു.I have come back here after an year.
നിങ്ങൾ ഇവിടെ നിന്ന് എവിടേക്കാണ് പോയത്?Where did you go from here?
ആദ്യം ഞാൻ മുംബൈയിൽ പോയിFirst I went to Mumbai.
പിന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോയിThen I went to Trivandrum.
മുംബൈയിൽ നിങ്ങൾ എന്താണ് ചെയ്തത്?What did you do in Mumbai?
മുംബൈയിൽ നിങ്ങൾ എവിടെയാണ് താമസിച്ചത്?Where did you stay in Mumbai?
ഞാൻ അന്ധേരിയിലാണ് താമസിച്ചത്I stayed in Andheri.
നിങ്ങൾ ഉച്ചഭക്ഷണം കഴിച്ചോ?Have you had lunch?
നിങ്ങൾ എനിക്കൊരു പേന തരുമോ?Will you give me a pen?
നിങ്ങൾക്ക് എനിക്കൊരു പേന തരാൻ കഴിയുമോ?Can you give me a pen?
നിങ്ങൾ എനിക്കൊരു പേന തന്നിട്ടുണ്ടോ?Have you given me a pen?
നിങ്ങൾ എനിക്കൊരു പേന തന്നോ?Did you give me a pen?
എനിക്ക് മാമ്പഴം ഇഷ്ടമാണ്I like mango.
എനിക്ക് മാമ്പഴം ഇഷ്ടമല്ലI don’t like mango.
എനിക്ക് മാമ്പഴം കഴിക്കാൻ ഇഷ്ടമാണ്I love to eat mango.
നിങ്ങൾക്ക് ഈ വീടിന്റെ വാടക കിട്ടുന്നുണ്ടോ?Are you getting rent for this house?
എനിക്ക് ഈ മാസത്തെ വാടക കിട്ടിI have got rent for this month.
നിങ്ങൾ ഏത് ബസ്സിനാണ് കാത്തുനിൽക്കുന്നത്?Which bus are you waiting for?
ആ പുസ്തകം തന്നെയാണോ അത്?Is it the same book?
ഞാൻ തിരിച്ചുവരുന്നതുവരെ ദയവായി കാത്തിരിക്കുകPlease wait till I come back.
ജോർജ് എവിടെ?Where is George?
അവൻ കൊച്ചിയിൽ പോയിരിക്കുകയാണ്He has gone to Kochi.
ജോർജിന് എങ്ങനെയുണ്ട്?How is George?
അവന് സുഖമാണ്.He is well.
ജോർജിന് എന്തുപറ്റി?What happed to George?
നിങ്ങൾക്ക് എത്ര വെള്ളം ആവശ്യമുണ്ട്?How much water do you need?
ഞാൻ ഒരു മാമ്പഴം കഴിച്ചിട്ടുണ്ട്I have eaten a mango.
രാമു ഒരു മാമ്പഴം കഴിച്ചിട്ടുണ്ട്Ramu has eaten a mango.
രാമു ഒരു മാമ്പഴം കഴിച്ചിരുന്നുRamu had eaten a mango.
രാമു ഒരു മാമ്പഴം കഴിച്ചുകൊണ്ടിരിക്കുകയാണ്Ramu has been eating a mango.
രാമു ഒരു മാമ്പഴം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നുRamu had been eating a mango.
രാമു ഒരു മാമ്പഴം കഴിക്കുകയായിരുന്നുRamu was eating a mango.
രാമു ഒരു മാമ്പഴം കഴിക്കുംRamu will eat a mango.
രാമു ഒരു മാമ്പഴം കഴിച്ചുകൊണ്ടിരിക്കുകയാവുംRamu will be eating a mango.
നിങ്ങൾക്ക് സുഖമാണോ?How are you?
എനിക്ക് സുഖമാണ്I am fine.
ദയവായി നിങ്ങൾക്ക് അവിടെ ഇരിക്കാൻ കഴിയുമോ?Can you please sit there?
നിങ്ങൾ ഏത് പുസ്തകമാണ് തിരയുന്നത്?Which book are you looking for?
സ്കൂൾ എവിടെയാണ്?Where is the school?
അത് അധികം ദൂരെയല്ലIt is not very far.
നിങ്ങൾക്ക് ഇടത്തോട്ട് തിരിയാൻ കഴിയുമോ?Can you turn left?
നിങ്ങൾ വലത്തോട്ട് തിരിയുമോ?Will you turn right?
നിങ്ങൾ നേരെ പോകണം.You have to go straight.
ഞാൻ ഈ പുസ്തകം വാങ്ങിI bought this book.
നിങ്ങൾ പിന്നീട് തിരിച്ചുവരുമോ?Will you come back later?
ജോർജിന് പൂക്കൾ ഇഷ്ടമാണ്George likes flowers.
ഞാൻ ജർമ്മനിയിലേക്ക് പോകുകയാണ്.I am going to Germany.
എനിക്ക് സുഖമില്ലാത്തതിനാൽ ഞാൻ ഫാമിലേക്ക് പോകുന്നില്ല.I am not going to farm because I am ill.
അവർ വൈകുന്നേരം ഇവിടെയെത്തും.They will reach here in the evening.
അവൻ കഥ വായിക്കുകയാണ്.He is reading the story.
ഇത് അവന്റെ പുസ്തകമാണ്.This is his book.
നിങ്ങൾ രാവിലെ നേരത്തെ എഴുന്നേൽക്കാറുണ്ടോ?Do you get up early in the morning?
സമയം എത്രയായി?What time is it?
നിങ്ങൾ എവിടെ നിന്നാണ്?Where are you from?
നിങ്ങൾ എവിടെയാണ് താമസിക്കുന്നത്?Where do you live?
നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയുമോ?Can you help me?
എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയുമോ? / ഞാൻ നിങ്ങളെ സഹായിക്കട്ടെയോ?Can I help you?
ഇതിന് എത്ര രൂപയാകും?How much does it cost?
നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ?Do you understand?
നിങ്ങൾക്ക് അതൊന്നുകൂടി പറയാൻ കഴിയുമോ?Can you say that again?
നിങ്ങൾക്ക് പതുക്കെ സംസാരിക്കാൻ കഴിയുമോ?Can you speak slowly?
എനിക്ക് എവിടെയാണ് ഒരു ഹോട്ടൽ കണ്ടെത്താൻ കഴിയുക?Where can I find a hotel?
അതെYes
അല്ല / ഇല്ലNo
ചിലപ്പോൾMaybe
എപ്പോഴുംAlways
ഒരിക്കലുമില്ലNever
തീർച്ചയായുംOf course
പ്രശ്നമില്ലNo problem.
എനിക്ക് മനസ്സിലാകുന്നില്ല.I don’t understand.
എനിക്കറിയില്ല.I don’t know.
ക്ഷമിക്കണം, ഞാൻ ഫ്രഞ്ച് സംസാരിക്കാറില്ല.I’m sorry, I don’t speak French.
എനിക്ക് വഴിതെറ്റിI’m lost.
എന്റെ ഫ്രഞ്ച് മോശമാണ്.My French is bad.
എനിക്ക് ന്യൂയോർക്കിലേക്ക് ഒരു ടിക്കറ്റ് വേണംI need a ticket to New York.
എനിക്കൊരു ടിക്കറ്റ് വേണംI want a ticket.
പിന്നെ കാണാം.See you later.
നാളെ കാണാം.See you tomorrow.
എന്താണ് കാര്യം? / എന്തുപറ്റി?What’s the matter?
എന്താണ് നടക്കുന്നത്?What’s happening?
എനിക്ക് വിശക്കുന്നുI’m hungry.
എനിക്ക് ദാഹിക്കുന്നു.I’m thirsty.
എന്റെ കയ്യിൽ ടിക്കറ്റുണ്ട്.I have a ticket.
ഞാൻ മറന്നുപോയി.I forgot.
അഭിനന്ദനങ്ങൾCongratulations.
ഞാൻ ഇപ്പോൾ പോകണം.I must go now.
നമുക്ക് പോകാംLet’s go.
വളരെ നല്ലത്Very good.
നല്ലത്Good
മോശംBad
കുഴപ്പമില്ലNot bad.
എനിക്ക് പോകണം.I have to go.
ഞാൻ ഡൽഹിയിലാണ് താമസിക്കുന്നത് / ഞാൻ ഡൽഹിയിൽ താമസിക്കുന്നുI live in Delhi
എനിക്ക് 40 വയസ്സായി.I am 40 years old.
എന്നോട് ക്ഷമിക്കണം.I’m sorry.
പൂച്ച എവിടെ?Where is the cat?
പൂച്ചകൾ എവിടെ?Where are the cats?
പൂച്ച ഇതാ ഇവിടെയുണ്ട്.Here is the cat.
പൂച്ചകൾ ഇതാ ഇവിടെയുണ്ട്.Here are the cats.
അത് അവിടെയുണ്ട്.There it is.
അവിടെയൊരു മരമുണ്ട്.There is a tree.
അവിടെ മരങ്ങളുണ്ട്.There are trees.
അവിടെയൊരു മരമുണ്ടായിരുന്നു.There was a tree.
അവിടെ മരങ്ങളുണ്ടായിരുന്നു.There were trees.
നിങ്ങൾ ഇത് ഫ്രഞ്ചിൽ എങ്ങനെയാണ് പറയുന്നത്?How do you say it in French?
അതെന്താണ്?What is that?
സാരമില്ല.It doesn’t matter.
ഞാൻ ക്ഷീണിതനാണ്I’m tired.
എനിക്ക് സുഖമില്ലI’m sick.
എനിക്ക് വിശക്കുന്നുI’m hungry.
എനിക്ക് ദാഹിക്കുന്നുI’m thirsty.
ഞാൻ കാര്യമാക്കുന്നില്ല / എനിക്ക് പ്രശ്നമില്ല.I don’t care.
വിഷമിക്കേണ്ട!Don’t worry.
കുഴപ്പമില്ല.It’s alright.
അഭിനന്ദനങ്ങൾ!Congratulations.
ഞാൻ നിന്നെ സ്നേഹിക്കുന്നു.I love you.
എന്തൊക്കെയുണ്ട് പുതിയ വിശേഷങ്ങൾ?What’s new?
അധികം ഒന്നുമില്ല.Not much.
നിങ്ങൾക്ക് സുഖമാണോ?How are you?
നിങ്ങളുടെ പേരെന്താണ്?What’s your name?
നിങ്ങൾ എത്ര മണിക്കാണ് തുറക്കുന്നത്?What time do you open?
ഇതാ എന്റെ പുസ്തകം.Here is my book.
നിങ്ങൾക്ക് നാളെ അത് അയക്കാൻ കഴിയുമോ?Could you send it tomorrow?
ബസ് എപ്പോഴാണ് വരുന്നത്?When will the bus arrive?
നിങ്ങളുടെ കയ്യിൽ ഇതിലും ചെറുതുണ്ടോ?Do you have a smaller one?
നിങ്ങളുടെ കയ്യിൽ ഇതിലും വലുതുണ്ടോ?Do you have a bigger one?
അവനെ ഒന്ന് വിളിക്കാമോ?Could you please call him?
പെട്ടി എടുക്കാൻ ഒന്ന് സഹായിക്കാമോ?Could you help me carry my box?
ഇവ എന്റെ ബാഗുകളാണ്.These are my bags.
ദയവായി ജനൽ അടയ്ക്കുക.Please close the window.
ദയവായി ഇവിടെ നിർത്തുക.Please stop here.
ഇതെന്താ ഇത്രയും കൂടുതൽ?Why is it so much?
ഞാൻ ജർമ്മനിയിൽ നിന്നാണ്.I am from Germany.
മുറിക്ക് എത്രയാണ്?How much is the room?
നിങ്ങൾക്ക് എത്ര വയസ്സായി?How old are you?
എനിക്ക് 25 വയസ്സായി.I’m 25 years old.
അതെ, ഞാൻ കുറച്ച് സംസാരിക്കും.Yes, I speak a bit.
ഇല്ല, ഞാൻ ഫ്രഞ്ച് സംസാരിക്കാറില്ല.No, I don’t speak French.
എങ്ങനെയുണ്ട്?How do you do?
എനിക്ക് സുഖമാണ്, നന്ദി.I’m fine, thank you.
പിന്നെ കാണാംSee you later.
ഇതിനർത്ഥമെന്താണ്?What does it mean?
ഞാൻ ജർമ്മനിയിൽ നിന്നാണ്I’m from Germany.
ദയവായി എനിക്കൊരു പേന തരൂPlease give me a pen.
നന്ദിThank you.
ക്ഷമിക്കണംExcuse me.
ഒരു മിനിറ്റ് മാത്രം / ഒറ്റ മിനിറ്റ്Just one minute.
മുംബൈയിലേക്കുള്ള ടിക്കറ്റിന് എത്രയാണ്?How much is a ticket to Mumbai?
ഈ ട്രെയിൻ എങ്ങോട്ടാണ് പോകുന്നത്?Where does this train go?
ഈ ബസ് മുംബൈയിൽ നിർത്താറുണ്ടോ? / ഈ ബസ് മുംബൈയിൽ നിർത്തുമോ?Does this bus stop in Mumbai?
മുംബൈയിലേക്കുള്ള ബസ് എപ്പോഴാണ് പുറപ്പെടുന്നത്?When does the bus for Mumbai leave?
ഈ ബസ് എപ്പോഴാണ് മുംബൈയിൽ എത്തുന്നത്?When will this bus arrive in Mumbai?
ഞാൻ എങ്ങനെയാണ് മുംബൈയിൽ എത്തുക?How do I get to Mumbai?
മുംബൈയിലേക്കുള്ള വഴി എനിക്ക് പറഞ്ഞു തരാൻ കഴിയുമോ?Can you tell me the way to Mumbai?
ഇടത്തോട്ട് തിരിയുക.Turn left.
വലത്തോട്ട് തിരിയുക.Turn right.
നേരെ മുന്നോട്ട്straight ahead.
നിങ്ങളുടെ കയ്യിൽ ഒഴിവുള്ള മുറികളുണ്ടോ?Do you have any rooms available?
എനിക്ക് അടുക്കളയിൽ നോക്കാൻ കഴിയുമോ? / ഞാൻ അടുക്കളയിൽ ഒന്ന് നോക്കിക്കോട്ടെ?Can I look in the kitchen?
എനിക്ക് കുറച്ചു വെള്ളം കിട്ടുമോ?May I have some water?
ഒന്നുകൂടി തരാമോ.One more, please.
നിങ്ങൾ ഈ മുറി എടുക്കുന്നുണ്ടോ?Would you take this room?
എനിക്ക് താല്പര്യമില്ല.I’m not interested.
ശരി, ഞാൻ അതെടുക്കാം.OK, I’ll take it.
എനിക്കൊരു ബാഗ് തരാൻ കഴിയുമോ?Can I have a bag?
എനിക്ക് നിങ്ങളുടെ ഫോൺ ഉപയോഗിക്കാൻ കഴിയുമോ?Can I use your phone?
നിങ്ങളുടെ ജോലിയെന്താണ്?What is your job?
മുംബൈ എത്ര ദൂരത്താണ്?How far is Mumbai?
നിങ്ങൾക്ക് ഇതൊന്ന് എഴുതാൻ കഴിയുമോ?Could you write this down?
ഇതെന്താണ്?What is this?
നിങ്ങൾക്ക് ഇതിലും കുറഞ്ഞതുണ്ടോ?Do you have anything cheaper?
നിങ്ങൾക്ക് ചായ ഇഷ്ടമാണോ?Do you like tea?
ഏതാണ് മികച്ച പുസ്തകം?Which is the best book?
എനിക്ക് പൂച്ചകളെ ഇഷ്ടമല്ല.I don’t like cats.
എനിക്ക് ഡൽഹിയിൽ പോകണംI’d like to go to Delhi.
കുറച്ചുകൂടി പതുക്കെ, ദയവായിMore slowly, please.
നിങ്ങൾ എന്താണ് ചെയ്യുന്നത്?What are you doing?
നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കുമോ?Do you speak English?
ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്ന ആരെങ്കിലുമുണ്ടോ?Is there someone here who speaks English?
ഞാൻ ഹിന്ദി സംസാരിക്കുംI speak Hindi.
ഞാൻ ഹിന്ദി സംസാരിക്കാറില്ല.I don’t speak Hindi.
എനിക്ക് ഹിന്ദി സംസാരിക്കാൻ കഴിയില്ലI can’t speak Hindi.
ഞാൻ കുറച്ച് ഹിന്ദി സംസാരിക്കും.I speak some Hindi.
എനിക്ക് മനസ്സിലാകുന്നില്ല.I don’t understand.
കുറച്ചുകൂടി പതുക്കെ സംസാരിക്കുക / കുറച്ചുകൂടി പതുക്കെ സംസാരിക്കൂ.Speak more slowly.

Listen Audio

Improve Listening Skill in English – British Council

Improve Reading Skill in English-British Council

Improve Writing Skill in English – British Council

Improve Writing Skill in English – University of Cambridge

 

Leave a Reply

Your email address will not be published. Required fields are marked *