Audio-Learn English through Malayalam

Learn English through Malayalam by listening to voice recording in American accent.

Malayalam-English

ഇത് എന്റെ പുസ്തകമാണ് This is my book
ഇവ എന്റെ പുസ്തകങ്ങളാണ് These are my books
ഇത് അവന്റെ ബാഗാണ് This is his bag
ഇത് അവളുടെ ബാഗാണ് This is her bag
ഇത് മേരിയുടെ പേനയാണ് This is Mary’s pen
ഇത് മേരിയുടെ വീടാണ് / ഇതാണ് മേരിയുടെ വീട് This is the house of Mary
ഇതൊരു തത്തയാണ് It is a parrot
ഇതിന് പച്ച നിറമാണ് It is green
ഇത് അവരുടെ തത്തയാണ് It is their parrot
ഇത് ഹെലന്റെ തത്തയാണ് It is Helen’s parrot
ആൻ ഒരു വിദ്യാർത്ഥിനിയാണ് Ann is a student
ഞാൻ സ്വയം സിൽഹെറ്റി പഠിച്ചു / ഞാൻ സ്വയമാണ് സിൽഹെറ്റി പഠിച്ചത് I learned Sylheti myself
ഞങ്ങൾ സ്വയം സിൽഹെറ്റി പഠിച്ചു We learned Sylheti ourselves
അവൻ സ്വയം സിൽഹെറ്റി പഠിച്ചു He learned Sylheti himself
അവൾ സ്വയം സിൽഹെറ്റി പഠിച്ചു She learned Sylheti herself
അവർ സ്വയം സിൽഹെറ്റി പഠിച്ചു They learned Sylheti themselves
എന്തോ നടക്കുന്നുണ്ട് Something is happening
ഒന്നും നടക്കുന്നില്ല Nothing is happening
ഒരാൾക്ക് പോകാൻ കഴിയും One person can go
ആർക്കും പോകാൻ കഴിയില്ല No one can go
എല്ലാവരും പോകുന്നു All are going
ചിലർ പോകുന്നു Some are going
ഓരോരുത്തർക്കും പോകാം Each one may go
എല്ലാവർക്കും പോകാം Everyone may go
നിങ്ങളുടെ പേരെന്താണ്? What is your name
എന്റെ പേര് സന്ദീപ് എന്നാണ് My name is Sandeep
ഞാൻ ഒരു വിദ്യാർത്ഥിയാണ് I am a student
അവൻ വളരെ സന്തോഷവാനാണ് He is very happy
അവർ സന്തോഷവാന്മാരാണ് They are happy
ഞാൻ ബസ്സിലാണ് സ്കൂളിൽ പോകുന്നത് I go to school by bus
ഞാൻ ജോൺ അല്ല I am not John
എനിക്ക് ജോണിനെ അറിയാം I know John
നിങ്ങൾക്ക് ഇത് ഇഷ്ടമാകുമെന്ന് ഞാൻ കരുതുന്നു I hope you like it
അവൻ അതിന്റെ പകുതി എടുത്തു He took half of it
ഞാൻ എന്റെ അധ്യാപകരെ ബഹുമാനിക്കുന്നു I respect my teachers
എന്റെ കയ്യിൽ പണമില്ല I don’t have money
എനിക്കൊരു വലിയ വീടുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു I wish I had a big house
ഈ കാർ വാങ്ങാൻ ഞാൻ സമ്മതിക്കുന്നു I agree to buy this car
നന്ദി / നിങ്ങൾക്ക് നന്ദി Thank you
നിങ്ങൾ കേരളത്തിൽ പോയിട്ടുണ്ടോ? Have you been to Kerala?
കേരളത്തെക്കുറിച്ച് എനിക്ക് പറഞ്ഞുതരാൻ കഴിയുമോ? Can you tell me about Kerala?
നിങ്ങൾക്ക് കേരളത്തിലേക്കുള്ള യാത്ര ഇഷ്ടപ്പെട്ടോ? Did you like the trip to Kerala?
ഒരു വർഷത്തിനുശേഷം ഞാൻ ഇവിടേക്ക് തിരിച്ചുവന്നു. I have come back here after an year.
നിങ്ങൾ ഇവിടെ നിന്ന് എവിടേക്കാണ് പോയത്? Where did you go from here?
ആദ്യം ഞാൻ മുംബൈയിൽ പോയി First I went to Mumbai
പിന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോയി Then I went to Trivandrum
മുംബൈയിൽ നിങ്ങൾ എന്താണ് ചെയ്തത്? What did you do in Mumbai?
മുംബൈയിൽ നിങ്ങൾ എവിടെയാണ് താമസിച്ചത്? Where did you stay in Mumbai?
ഞാൻ അന്ധേരിയിലാണ് താമസിച്ചത് I stayed in Andheri
നിങ്ങൾ ഉച്ചഭക്ഷണം കഴിച്ചോ? Have you had lunch?
നിങ്ങൾ എനിക്കൊരു പേന തരുമോ? Will you give me a pen?
നിങ്ങൾക്ക് എനിക്കൊരു പേന തരാൻ കഴിയുമോ? Can you give me a pen?
നിങ്ങൾ എനിക്കൊരു പേന തന്നിട്ടുണ്ടോ? Have you given me a pen?
നിങ്ങൾ എനിക്കൊരു പേന തന്നോ? Did you give me a pen?
എനിക്ക് മാമ്പഴം ഇഷ്ടമാണ് I like mango
എനിക്ക് മാമ്പഴം ഇഷ്ടമല്ല I don’t like mango
എനിക്ക് മാമ്പഴം കഴിക്കാൻ ഇഷ്ടമാണ് I love to eat mango
നിങ്ങൾക്ക് ഈ വീടിന്റെ വാടക കിട്ടുന്നുണ്ടോ? Are you getting rent for this house?
എനിക്ക് ഈ മാസത്തെ വാടക കിട്ടി I have got rent for this month
നിങ്ങൾ ഏത് ബസ്സിനാണ് കാത്തുനിൽക്കുന്നത്? Which bus are you waiting for?
ആ പുസ്തകം തന്നെയാണോ അത്? Is it the same book?
ഞാൻ തിരിച്ചുവരുന്നതുവരെ ദയവായി കാത്തിരിക്കുക Please wait till I come back
ജോർജ് എവിടെ? Where is George?
അവൻ കൊച്ചിയിൽ പോയിരിക്കുകയാണ് He has gone to Kochi
ജോർജിന് എങ്ങനെയുണ്ട്? How is George
അവന് സുഖമാണ്. He is well.
ജോർജിന് എന്തുപറ്റി? What happed to George?
നിങ്ങൾക്ക് എത്ര വെള്ളം ആവശ്യമുണ്ട്? How much water do you need?
ഞാൻ ഒരു മാമ്പഴം കഴിച്ചിട്ടുണ്ട് I have eaten a mango
രാമു ഒരു മാമ്പഴം കഴിച്ചിട്ടുണ്ട് Ramu has eaten a mango
രാമു ഒരു മാമ്പഴം കഴിച്ചിരുന്നു Ramu had eaten a mango
രാമു ഒരു മാമ്പഴം കഴിച്ചുകൊണ്ടിരിക്കുകയാണ് Ramu has been eating a mango
രാമു ഒരു മാമ്പഴം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു Ramu had been eating a mango
രാമു ഒരു മാമ്പഴം കഴിക്കുകയായിരുന്നു Ramu was eating a mango
രാമു ഒരു മാമ്പഴം കഴിക്കും Ramu will eat a mango
രാമു ഒരു മാമ്പഴം കഴിച്ചുകൊണ്ടിരിക്കുകയാവും Ramu will be eating a mango
നിങ്ങൾക്ക് സുഖമാണോ? How are you?
എനിക്ക് സുഖമാണ് I am fine
ദയവായി നിങ്ങൾക്ക് അവിടെ ഇരിക്കാൻ കഴിയുമോ? Can you please sit there?
നിങ്ങൾ ഏത് പുസ്തകമാണ് തിരയുന്നത്? Which book are you looking for?
സ്കൂൾ എവിടെയാണ്? Where is the school?
അത് അധികം ദൂരെയല്ല It is not very far
നിങ്ങൾക്ക് ഇടത്തോട്ട് തിരിയാൻ കഴിയുമോ? Can you turn left?
നിങ്ങൾ വലത്തോട്ട് തിരിയുമോ? Will you turn right?
നിങ്ങൾ നേരെ പോകണം. You have to go straight.
ഞാൻ ഈ പുസ്തകം വാങ്ങി I bought this book
നിങ്ങൾ പിന്നീട് തിരിച്ചുവരുമോ? Will you come back later?
ജോർജിന് പൂക്കൾ ഇഷ്ടമാണ് George likes flowers
ഞാൻ ജർമ്മനിയിലേക്ക് പോകുകയാണ്. I am going to Germany.
എനിക്ക് സുഖമില്ലാത്തതിനാൽ ഞാൻ ഫാമിലേക്ക് പോകുന്നില്ല. I am not going to farm because I am ill.
അവർ വൈകുന്നേരം ഇവിടെയെത്തും. They will reach here in the evening.
അവൻ കഥ വായിക്കുകയാണ്. He is reading the story.
ഇത് അവന്റെ പുസ്തകമാണ്. This is his book.
നിങ്ങൾ രാവിലെ നേരത്തെ എഴുന്നേൽക്കാറുണ്ടോ? Do you get up early in the morning?
സമയം എത്രയായി? What time is it?
നിങ്ങൾ എവിടെ നിന്നാണ്? Where are you from?
നിങ്ങൾ എവിടെയാണ് താമസിക്കുന്നത്? Where do you live?
നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയുമോ? Can you help me?
എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയുമോ? / ഞാൻ നിങ്ങളെ സഹായിക്കട്ടെയോ? Can I help you?
ഇതിന് എത്ര രൂപയാകും? How much does it cost?
നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? Do you understand?
നിങ്ങൾക്ക് അതൊന്നുകൂടി പറയാൻ കഴിയുമോ? Can you say that again?
നിങ്ങൾക്ക് പതുക്കെ സംസാരിക്കാൻ കഴിയുമോ? Can you speak slowly
എനിക്ക് എവിടെയാണ് ഒരു ഹോട്ടൽ കണ്ടെത്താൻ കഴിയുക? Where can I find a hotel?
അതെ Yes
അല്ല / ഇല്ല No
ചിലപ്പോൾ Maybe
എപ്പോഴും Always
ഒരിക്കലുമില്ല Never
തീർച്ചയായും Of course
പ്രശ്നമില്ല No problem
എനിക്ക് മനസ്സിലാകുന്നില്ല. I don’t understand.
എനിക്കറിയില്ല. I don’t know.
ക്ഷമിക്കണം, ഞാൻ ഫ്രഞ്ച് സംസാരിക്കാറില്ല. I’m sorry, I don’t speak French.
എനിക്ക് വഴിതെറ്റി I’m lost
എന്റെ ഫ്രഞ്ച് മോശമാണ്. My French is bad.
എനിക്ക് ന്യൂയോർക്കിലേക്ക് ഒരു ടിക്കറ്റ് വേണം I need a ticket to New York
എനിക്കൊരു ടിക്കറ്റ് വേണം I want a ticket
പിന്നെ കാണാം. See you later.
നാളെ കാണാം. See you tomorrow.
എന്താണ് കാര്യം? / എന്തുപറ്റി? What’s the matter
എന്താണ് നടക്കുന്നത്? What’s happening?
എനിക്ക് വിശക്കുന്നു I’m hungry
എനിക്ക് ദാഹിക്കുന്നു. I’m thirsty.
എന്റെ കയ്യിൽ ടിക്കറ്റുണ്ട്. I have a ticket.
ഞാൻ മറന്നുപോയി. I forgot.
അഭിനന്ദനങ്ങൾ Congratulations
ഞാൻ ഇപ്പോൾ പോകണം. I must go now.
നമുക്ക് പോകാം Let’s go
വളരെ നല്ലത് Very good
നല്ലത് Good
മോശം Bad
കുഴപ്പമില്ല Not bad
എനിക്ക് പോകണം. I have to go.
ഞാൻ ഡൽഹിയിലാണ് താമസിക്കുന്നത് / ഞാൻ ഡൽഹിയിൽ താമസിക്കുന്നു I live in Delhi
എനിക്ക് 40 വയസ്സായി. I am 40 years old.
എന്നോട് ക്ഷമിക്കണം. I’m sorry.
പൂച്ച എവിടെ? Where is the cat?
പൂച്ചകൾ എവിടെ? Where are the cats ?
പൂച്ച ഇതാ ഇവിടെയുണ്ട്. Here is the cat.
പൂച്ചകൾ ഇതാ ഇവിടെയുണ്ട്. Here are the cats.
അത് അവിടെയുണ്ട്. There it is.
അവിടെയൊരു മരമുണ്ട്. There is a tree.
അവിടെ മരങ്ങളുണ്ട്. There are trees.
അവിടെയൊരു മരമുണ്ടായിരുന്നു. There was a tree.
അവിടെ മരങ്ങളുണ്ടായിരുന്നു. There were trees.
നിങ്ങൾ ഇത് ഫ്രഞ്ചിൽ എങ്ങനെയാണ് പറയുന്നത്? How do you say it in French?
അതെന്താണ്? What is that?
സാരമില്ല. It doesn’t matter.
ഞാൻ ക്ഷീണിതനാണ് I’m tired
എനിക്ക് സുഖമില്ല I’m sick
എനിക്ക് വിശക്കുന്നു I’m hungry
എനിക്ക് ദാഹിക്കുന്നു I’m thirsty
ഞാൻ കാര്യമാക്കുന്നില്ല / എനിക്ക് പ്രശ്നമില്ല. I don’t care.
വിഷമിക്കേണ്ട! Don’t worry!
കുഴപ്പമില്ല. It’s alright.
അഭിനന്ദനങ്ങൾ! Congratulations!
ഞാൻ നിന്നെ സ്നേഹിക്കുന്നു. I love you.
എന്തൊക്കെയുണ്ട് പുതിയ വിശേഷങ്ങൾ? What’s new?
അധികം ഒന്നുമില്ല. Not much.
നിങ്ങൾക്ക് സുഖമാണോ? How are you?
നിങ്ങളുടെ പേരെന്താണ്? What’s your name ?
നിങ്ങൾ എത്ര മണിക്കാണ് തുറക്കുന്നത്? What time do you open?
ഇതാ എന്റെ പുസ്തകം. Here is my book.
നിങ്ങൾക്ക് നാളെ അത് അയക്കാൻ കഴിയുമോ? Could you send it tomorrow?
ബസ് എപ്പോഴാണ് വരുന്നത്? When will the bus arrive?
നിങ്ങളുടെ കയ്യിൽ ഇതിലും ചെറുതുണ്ടോ? Do you have a smaller one?
നിങ്ങളുടെ കയ്യിൽ ഇതിലും വലുതുണ്ടോ? Do you have a bigger one?
അവനെ ഒന്ന് വിളിക്കാമോ? Could you please call him?
പെട്ടി എടുക്കാൻ ഒന്ന് സഹായിക്കാമോ? Could you help me carry my box?
ഇവ എന്റെ ബാഗുകളാണ്. These are my bags.
ദയവായി ജനൽ അടയ്ക്കുക. Please close the window.
ദയവായി ഇവിടെ നിർത്തുക. Please stop here.
ഇതെന്താ ഇത്രയും കൂടുതൽ? Why is it so much?
ഞാൻ ജർമ്മനിയിൽ നിന്നാണ്. I am from Germany.
മുറിക്ക് എത്രയാണ്? How much is the room?
നിങ്ങൾക്ക് എത്ര വയസ്സായി? How old are you ?
എനിക്ക് 25 വയസ്സായി. I’m 25 years old.
അതെ, ഞാൻ കുറച്ച് സംസാരിക്കും. Yes, I speak a bit.
ഇല്ല, ഞാൻ ഫ്രഞ്ച് സംസാരിക്കാറില്ല. No, I don’t speak French.
എങ്ങനെയുണ്ട്? How do you do ?
എനിക്ക് സുഖമാണ്, നന്ദി. I’m fine, thank you.
പിന്നെ കാണാം See you later
ഇതിനർത്ഥമെന്താണ്? What does it mean?
ഞാൻ ജർമ്മനിയിൽ നിന്നാണ് I’m from Germany
ദയവായി എനിക്കൊരു പേന തരൂ Please give me a pen
നന്ദി Thank you
ക്ഷമിക്കണം Excuse me
ഒരു മിനിറ്റ് മാത്രം / ഒറ്റ മിനിറ്റ് Just one minute
മുംബൈയിലേക്കുള്ള ടിക്കറ്റിന് എത്രയാണ്? How much is a ticket to Mumbai?
ഈ ട്രെയിൻ എങ്ങോട്ടാണ് പോകുന്നത്? Where does this train go?
ഈ ബസ് മുംബൈയിൽ നിർത്താറുണ്ടോ? / ഈ ബസ് മുംബൈയിൽ നിർത്തുമോ? Does this bus stop in Mumbai?
മുംബൈയിലേക്കുള്ള ബസ് എപ്പോഴാണ് പുറപ്പെടുന്നത്? When does the bus for Mumbai leave?
ഈ ബസ് എപ്പോഴാണ് മുംബൈയിൽ എത്തുന്നത്? When will this bus arrive in Mumbai?
ഞാൻ എങ്ങനെയാണ് മുംബൈയിൽ എത്തുക? How do I get to Mumbai ?
മുംബൈയിലേക്കുള്ള വഴി എനിക്ക് പറഞ്ഞു തരാൻ കഴിയുമോ? Can you tell me the way to Mumbai?
ഇടത്തോട്ട് തിരിയുക. Turn left.
വലത്തോട്ട് തിരിയുക. Turn right.
നേരെ മുന്നോട്ട് straight ahead
നിങ്ങളുടെ കയ്യിൽ ഒഴിവുള്ള മുറികളുണ്ടോ? Do you have any rooms available?
എനിക്ക് അടുക്കളയിൽ നോക്കാൻ കഴിയുമോ? / ഞാൻ അടുക്കളയിൽ ഒന്ന് നോക്കിക്കോട്ടെ? Can I look in the kitchen?
എനിക്ക് കുറച്ചു വെള്ളം കിട്ടുമോ? May I have some water?
ഒന്നുകൂടി തരാമോ. One more, please.
നിങ്ങൾ ഈ മുറി എടുക്കുന്നുണ്ടോ? Would you take this room?
എനിക്ക് താല്പര്യമില്ല. I’m not interested.
ശരി, ഞാൻ അതെടുക്കാം. OK, I’ll take it.
എനിക്കൊരു ബാഗ് തരാൻ കഴിയുമോ? Can I have a bag?
എനിക്ക് നിങ്ങളുടെ ഫോൺ ഉപയോഗിക്കാൻ കഴിയുമോ? Can I use your phone?
നിങ്ങളുടെ ജോലിയെന്താണ്? What is your job?
മുംബൈ എത്ര ദൂരത്താണ്? How far is Mumbai?
നിങ്ങൾക്ക് ഇതൊന്ന് എഴുതാൻ കഴിയുമോ? Could you write this down?
ഇതെന്താണ്? What is this?
നിങ്ങൾക്ക് ഇതിലും കുറഞ്ഞതുണ്ടോ? Do you have anything cheaper?
നിങ്ങൾക്ക് ചായ ഇഷ്ടമാണോ? Do you like tea?
ഏതാണ് മികച്ച പുസ്തകം? Which is the best book?
എനിക്ക് പൂച്ചകളെ ഇഷ്ടമല്ല. I don’t like cats.
എനിക്ക് ഡൽഹിയിൽ പോകണം I’d like to go to Delhi
കുറച്ചുകൂടി പതുക്കെ, ദയവായി More slowly, please
നിങ്ങൾ എന്താണ് ചെയ്യുന്നത്? What are you doing?
നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കുമോ? Do you speak English?
ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്ന ആരെങ്കിലുമുണ്ടോ? Is there someone here who speaks English?
ഞാൻ ഹിന്ദി സംസാരിക്കും I speak Hindi
ഞാൻ ഹിന്ദി സംസാരിക്കാറില്ല. I don’t speak Hindi.
എനിക്ക് ഹിന്ദി സംസാരിക്കാൻ കഴിയില്ല I can’t speak Hindi
ഞാൻ കുറച്ച് ഹിന്ദി സംസാരിക്കും. I speak some Hindi.
എനിക്ക് മനസ്സിലാകുന്നില്ല. I don’t understand.
കുറച്ചുകൂടി പതുക്കെ സംസാരിക്കുക / കുറച്ചുകൂടി പതുക്കെ സംസാരിക്കൂ. Speak more slowly

Leave a Reply

Your email address will not be published. Required fields are marked *